---
title: "സന്മയക്ക് കണ്ണീരോടെ വിട നൽകി ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ; അന്തിമോപചാരം അർപ്പിക്കാൻ സ്പീക്കറും, മന്ത്രിയും, എം പിയുമടക്കം നീണ്ട നിര"
english_title: "Chokli Ramavilasam Higher Secondary School gave a tearful farewell to Sanmaya; A long line including Speaker, Minister and MP to pay their last respects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156312/Chokli Ramavilasam Higher Secondary School gave a tearful farewell to Sanmaya; A long line including Speaker, Minister and MP to pay their last respects"
published_at: "2023-10-23T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653678b27444a_IMG-20231023-WA0073.jpg"
keywords: []
---

# സന്മയക്ക് കണ്ണീരോടെ വിട നൽകി ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ; അന്തിമോപചാരം അർപ്പിക്കാൻ സ്പീക്കറും, മന്ത്രിയും, എം പിയുമടക്കം നീണ്ട നിര

> **Lead Summary:** സന്മയക്ക് കണ്ണീരോടെ വിട നൽകി ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ; അന്തിമോപചാരം അർപ്പിക്കാൻ സ്പീക്കറും, മന്ത്രിയും, എം പിയുമടക്കം നീണ്ട നിര..

## Article Content

സന്മയക്ക് കണ്ണീരോടെ വിട നൽകി ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ; അന്തിമോപചാരം അർപ്പിക്കാൻ സ്പീക്കറും, മന്ത്രിയും, എം പിയുമടക്കം നീണ്ട നിര..

കഴിഞ്ഞ ദിവസം തലശേരി കുയ്യാലി പുഴയിൽ വീണ് മരിച്ച ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി സന്മയക്ക് കണ്ണീരിൽ കുതിർന്ന വിട. സ്കൂളിൽ ഒരുക്കിയ പൊതുദർശനത്തിൽ കുട്ടികളും, അധ്യാപകരും ഉൾപ്പടെ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സന്മയയെ കുയ്യാലി പുഴയിൽ മരിച്ച നിലയിൽ കണ്ടത്. പരിയാരത്ത് നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് 5 മണിയോടെയാണ് സന്മയയുടെ മൃതദേഹം ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെത്തിച്ചത്.

അഞ്ചാം ക്ലാസു മുതൽ ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു സൻമയ. കഴിഞ്ഞ വർഷം സന്മയ കൂടി വേഷമിട്ട സ്കൂൾ നാടകം സംസ്ഥാന കലോത്സവ വേദിയിൽ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നാടകത്തിൽ സന്മയയുടേതും ശ്രദ്ധേയ കഥാപാത്രമായിരുന്നു.

ഇത്തവണയും നാടകത്തിൽ സജീവമായിയിരുന്നു. സബ് ജില്ല കഴിഞ്ഞ് ജില്ലാ കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു സന്മയയും കൂട്ടുകാരികളും. ഇതിനിടെയാണ് സന്മയയുടെ ആകസ്മിക വിയോഗം. സ്പീക്കർ അഡ്വ.എ എൻ ഷംസീർ, മന്ത്രി റോഷി അഗസ്റ്റിൻ, കെ.മുരളീധരൻ എം പി എന്നിവരടക്കം സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. കായപ്പനച്ചിയിലെ കൂവുള്ളതിൽ സനിൽകുമാറിൻ്റെയും മിനിയുടെയും മകളാണ് സന്മയ.

മയൂഖ് സഹോദരനാണ്. തലശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156312/Chokli Ramavilasam Higher Secondary School gave a tearful farewell to Sanmaya; A long line including Speaker, Minister and MP to pay their last respects)